ജി20 ഉച്ചകോടി, ബൈഡൻ ഇന്ന് ഇന്ത്യയിൽ; സ്വകാര്യ വിരുന്നൊരുക്കാൻ മോദി


ന്യൂഡൽഹി: സെപ്തംബര്‍ 9-10 തീയതികളില്‍ നടക്കുന്ന ജി20 ഉച്ചകോടിയ്ക്ക് മുന്നോടിയായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് സ്വകാര്യ അത്താഴവിരുന്നൊരുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാത്രിയിലാണ് മോദി ബൈഡന് വിരുന്നൊരുക്കുന്നത്. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്നു വൈകുന്നേരം ജോ ബൈഡന്‍ ഡല്‍ഹിയില്‍ എത്തിച്ചേരും. ഇതിന് പിന്നാലെ മോദിയുടെ വസതിയിലേക്ക് സ്വകാര്യ അത്താഴവിരുന്നിനായി ബൈഡന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും അത്താഴവിരുന്നെന്നാണ് സൂചനകള്‍.

നേരത്തെ നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ബൈഡന്‍ വൈറ്റ് ഹൗസില്‍ മോദിക്ക് അത്താഴവിരുന്നൊരുക്കിയിരുന്നു. ഇന്ത്യയിലേക്കുള്ള ബൈഡന്റെ ആദ്യസന്ദര്‍ശനമാണിത്. ഇരുനേതാക്കള്‍ക്കുമിടിയില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക് തദ്ദേശീയമായി ജെറ്റ് എഞ്ചിനുകള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന് കൈമാറുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബൈഡന്‍-നരേന്ദ്ര മോദി ചര്‍ച്ചയില്‍ ജിഇ-ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ധാരണ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

'ഞാന്‍ ജി20യില്‍ പങ്കെടുക്കാന്‍ പോകുന്നു-അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന ഫോറം- അമേരിക്കക്കാരുടെ മുന്‍ഗണനകളില്‍ പുരോഗതി കൈവരിക്കുന്നതിലും, വികസ്വര രാജ്യങ്ങള്‍ക്കായി വിതരണം ചെയ്യുന്നതിലും, ..കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ജി20-യോടുള്ള നമ്മുടെ പ്രതിബദ്ധത കാണിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു'; ബൈഡന്‍ ഇന്ത്യയിലേക്ക് തിരിക്കുന്നതിന് മുമ്പായി എക്‌സില്‍ കുറിച്ചിരുന്നു.

article-image

SZzXzxxz

You might also like

Most Viewed