പ്രതിപക്ഷ "ഇന്ത്യ'യെ ചൊല്ലി കോണ്‍ഗ്രസ് ബിജെപി പോര്


പ്രതിപക്ഷ സഖ്യത്തിന്‍റെ പേരായ "ഇന്ത്യ'യെ ചൊല്ലി കോണ്‍ഗ്രസ് ബിജെപി പോര്. ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയെന്ന് ചൊവ്വാഴ്ച അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ പറഞ്ഞിരുന്നു."കൊളോണിയല്‍ പൈതൃകങ്ങളില്‍' നിന്ന് രാജ്യത്തെ മോചിപ്പിക്കാനാണ് പോരാടേണ്ടത്. മുന്‍ഗാമികള്‍ ഭാരതത്തിനായാണ് പോരാടിയതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കൂടാതെ തന്‍റെ ട്വിറ്റര്‍ ബയോയില്‍ "ഇന്ത്യ' എന്നത് ഹിമന്ദ ബിശ്വ ശര്‍മ "ഭാരത്' എന്നാക്കി മാറ്റി.

എന്നാല്‍ ഹിമന്ദ ബിശ്വ ശര്‍മയ്ക്ക് മറുപടിയുമായി ബുധനാഴ്ച കോണ്‍ഗ്രസ് രംഗത്തെത്തി. മോദി സര്‍ക്കാരിന്‍റെ വിവിധ പദ്ധതികള്‍ക്ക് "ഇന്ത്യ' എന്ന പേര് നല്‍കുന്ന കാര്യം കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി. "സ്റ്റാര്‍ട്ട്-അപ്പ് ഇന്ത്യ', "ഡിജിറ്റല്‍ ഇന്ത്യ' എന്ന പേരുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. "ഇന്ത്യയ്ക്ക് വോട്ട് ചെയ്യൂ' എന്ന് വോട്ടര്‍മാരോട് മോദി അഭ്യര്‍ഥിക്കുന്ന പഴയ ഒരു വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു. നരേന്ദ്ര മോദി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് "ടീം ഇന്ത്യ' ആയി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടതും അദ്ദേഹം ഓര്‍മിപ്പിച്ചു.

ചൊവ്വാഴ്ച ബംഗളൂരുവില്‍ നടന്ന രണ്ടാം പ്രതിപക്ഷ സഖ്യയോഗത്തിലാണ് പ്രതിപക്ഷത്തിന്‍റെ വിശാല സഖ്യത്തിന് ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്‍റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) എന്ന പേരിട്ടത്. കഴിഞ്ഞമാസം 23-ന് പാറ്റ്‌നയില്‍ചേര്‍ന്ന കൂട്ടായ്മയുടെ തുടര്‍ച്ചയായാണ് ബംഗളൂരുവില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ രണ്ടാം യോഗം നടന്നത്. പാറ്റ്‌നയില്‍ 15 പാര്‍ട്ടികളാണ് പങ്കെടുത്തിരുന്നത്. എന്നാല്‍ 26 പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നായി 49 നേതാക്കള്‍ ബംഗളൂരുവിലെ യോഗത്തിനെത്തിയിരുന്നു.

article-image

asaadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed