ഇംഫാലിൽ വീണ്ടും കർഫ്യു


മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ വീണ്ടും കർഫ്യു ഏർപ്പെടുത്തി. ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാളെ രാവിലെ അഞ്ചുവരെയാണ് കർഫ്യു. മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിന് ഗവർണർ ശുപാർശ ചെയ്തേക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.


അതേസമയം കാംഗ്‌പോക്പി ജില്ലയിലുണ്ടായ വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.വ്യാഴാഴ്ച പുലര്‍ച്ചെ 5.30 നാണ് വെടിവയ്പ്പുണ്ടായത്. കാംഗ്‌പോക്പിയിലെത്തിയ സായുധ കലാപകാരികള്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹവുമായി വ്യാഴാഴ്ച വൈകിട്ട് ജനങ്ങള്‍ ഇംഫാലില്‍ പ്രതിഷേധിച്ചിരുന്നു. പ്രദേശത്ത് കനത്ത ജാഗ്രത തുടരുകയാണ്. സംഘര്‍ഷത്തിന് പിന്നാലെ മേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

article-image

adadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed