ബിജെപി നേതാവിനെ വെട്ടിക്കൊന്നു; രാഷ്ട്രീയ കൊലപാതകമെന്ന് സൂചന


കർണാടകയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ധാർവാഡ് ജില്ലയിൽ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ബിജെപി യൂത്ത് വിംഗ് അംഗവും കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ പ്രവീൺ കമ്മാറാണ് കൊല്ലപ്പെട്ടത്. കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കൊലപാതകമുണ്ടായിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകമാണ് നടന്നതെന്ന ആരോപണവുമായി ബിജെപി ഇതിനോടകം രംഗത്ത് എത്തിയിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യുവമോർച്ചയും ആവശ്യപ്പെട്ടു.

article-image

DFG

You might also like

  • Lulu Exchange
  • Straight Forward

Most Viewed