വീടിന് പുറത്ത് കിടന്നുറങ്ങിയ സ്ത്രീയെ പുലി ആക്രമിച്ചു കൊന്നു


മഹാരാഷ്ട്രയില്‍ കനത്ത ചൂടില്‍നിന്ന് രക്ഷ നേടാന്‍ വീടിന് പുറത്ത് കിടന്നുറങ്ങിയ സ്ത്രീയെ പുലി ആക്രമിച്ചു കൊന്നു. മന്ദബായ് സിദാം(53) ആണ് മരിച്ചത്. ചന്ദ്രപൂര്‍ ജില്ലയിലെ സോലിയില്‍ തിങ്കളാഴ്ചയാണ് സംഭവം. വീടിന് പുറത്ത് കിടന്ന് ഉറങ്ങുകയായിരുന്ന സ്ത്രീയെ പുലി കടിച്ച് വലിച്ചുകൊണ്ട് പോവുകയായിരുന്നു. ഇവര്‍ ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും ആളുകള്‍ എത്തിയപ്പോഴേയ്ക്കും പുലി കാട്ടിലേയ്ക്ക് മറഞ്ഞിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ സ്ത്രീ മരിച്ചു.

ചന്ദ്രപൂര്‍ പ്രദേശത്ത് ചൂട് കൂടുതലായതിനാല്‍ ആളുകള്‍ വീടിന് പുറത്തുകിടന്ന് ഉറങ്ങുക പതിവാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

article-image

SDFG

You might also like

  • Lulu Exchange
  • Straight Forward

Most Viewed