ആമസോണ്‍ ഇന്ത്യയുമായി പങ്കാളിത്തം ഉറപ്പിക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം


മീഡിയ, വിനോദം, പൊതു അവബോധം എന്നീ മേഖലകളില്‍ ആമസോണ്‍ ഇന്ത്യയുമായി പങ്കാളിത്തം ഉറപ്പിക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. ഉടമ്പടി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ക്ക് വഫലപ്രദമാകുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ പറഞ്ഞു. വിനോദ വ്യവസായത്തിന് രാജ്യത്ത് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ മന്ത്രാലയം സ്വീകരിച്ച നടപടികളെക്കുറിച്ചും അനുരാഗ് സിംഗ് ഠാക്കൂർ പറഞ്ഞു. ഇന്ത്യ വൈവിധ്യമാര്‍ന്ന രാജ്യമാണെന്നും ഒടിടി പ്ലാറ്റ്ഫോമുകള്‍ ക്രിയാത്മക വൈവിധ്യത്തെ പ്രതിഫലിപ്പിക്കണമെും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുന്‍പ് സങ്കല്‍പിക്കാനാകാത്ത വിധം പ്രേക്ഷകരിലേയ്ക്കാണ് ഇന്ന് ഇന്ത്യന്‍ നിര്‍മിത കലാസൃഷ്ടികള്‍ എത്തുന്നത് ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം വരുണ്‍ ധവാന്‍ പറഞ്ഞു.

article-image

്ിു്ു്

You might also like

  • Lulu Exchange
  • Straight Forward

Most Viewed