പോരടിച്ച കർണാടക ഐ.എ.എസ് ഉദ്യോഗസ്ഥക്കും ഐ.പി.എസ് ഉദ്യോഗസ്ഥക്കും പോസ്റ്റിംഗില്ലാതെ സ്ഥല മാറ്റം


പൊതു മധ്യത്തിൽ സ്വകാര്യ ചിത്രങ്ങൾ ഉൾപ്പെടെ പുറത്തു വിട്ട് പോരടിച്ച കർണാടക ഐ.എ.എസ് ഉദ്യോഗസ്ഥക്കും ഐ.പി.എസ് ഉദ്യോഗസ്ഥക്കും സ്ഥല മാറ്റം. ഐ.എ.എസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയും ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡി. രൂപയും തമ്മിലുള്ള പോരാണ് സംസ്ഥാനത്തിന് നാണക്കേടായത്. രോഹിണി സിന്ദൂരി ദേവസ്വം കമ്മീഷണറും ഡി. രൂപ കർ‍ണാടക കരകൗശല വികസന കോർപറേഷന്‍ മാനേജിങ് ഡയറക്ടറുമായിരുന്നു.  കഴിഞ്ഞ ദിവസം ഇരുവരും ചീഫ് സെക്രട്ടറിയെ കണ്ട് പരസ്പരം പരാതിപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഇവർക്ക് സ്ഥലം മാറ്റം നൽകിയത്. എന്നാൽ പുതിയ പോസ്റ്റിങ്ങൊന്നും നൽകിയിട്ടില്ല. ഇരുവരെയും വകുപ്പിൽ നിന്ന് മാറ്റിയതായുള്ള അറിയിച്ച് ചൊവ്വാഴ്ച ഉച്ചക്കാണ് പുറത്തിറങ്ങിയത്. 

ഡി. രൂപയുടെ ഭർത്താവും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ മുനിഷ് മൗദ്ഗിലിനെ പബ്ലിസിറ്റി വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. വ്യക്തിപരമായ വിദ്വേഷം പൊതുയിടങ്ങളിലേക്ക് വലിച്ചിഴച്ച രണ്ടുപേർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരാഗ ജ്ഞാനേന്ദ്ര പറഞ്ഞിരുന്നു.   കഴിഞ്ഞ ദിവസം രോഹിണിയുടെ സ്വകാര്യ ചിത്രങ്ങൾ രൂപ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. രോഹിണി ഏതാനും പുരുഷ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് വാട്സ് ആപ്പിലൂടെ അയച്ചുകൊടുത്ത ഫോട്ടോകളാണെന്ന് പറഞ്ഞാണ് രൂപ ചിത്രങ്ങൾ പങ്കുവെച്ചത്.  എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും താൻ സമൂഹമാധ്യമങ്ങളിലും വാട്സ് ആപ്പ് സ്റ്റാറ്റസായും പങ്കുവെച്ച ചിത്രങ്ങളുടെ സ്ക്രീൻഷോട്ടാണ് രൂപ ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്നും ആർക്കാണ് ചിത്രങ്ങൾ അയച്ചുകൊടുത്തത് എന്ന കാര്യം പരസ്യമാക്കണമെന്നും രോഹിണി പ്രതികരിച്ചു. അതിനു പിന്നാലെയാണ് ഇരുവരും പരാതിയുമായി ചീഫ് സെക്രട്ടറിയെ സമീപിച്ചത്.

article-image

്ിപ്ിപ്

You might also like

Most Viewed