ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി


ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി. ചേളാരി സൂപ്പർ ബസാറിലെ ചോലയിൽ വീട്ടിൽ അഷറഫ് (50) ആണ് മരിച്ചത്. അസ്വസ്ഥയെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രണ്ട് വർഷത്തിലധികമായി സാദയിലെ അൽ കാഫില ബേക്കറിയിൽ ജോലി ചെയ്ത് വരികയായിരുന്നു. നേരത്തെ ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു.

ഭാര്യ: അഫ്സത്ത്. മക്കൾ: ആദിൽ അദ്നാൻ, അഫ്നാൻ, ഷൻസ. മൃതദേഹം സലാലയിൽ ഖബറടക്കുമെന്ന് കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ അറിയിച്ചു.

article-image

SFGDGDFG

You might also like

Most Viewed