‘രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ’; ബിബിസി ഓഫീസുകളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്


‘രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ’; ബിബിസി ഓഫീസുകളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വിനാശകാലേ വിപരീത ബുദ്ധി എന്നും അദ്ദേഹം പരിഹസിച്ചു. ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. അദാനിയുടെ വിഷയത്തില്‍ പ്രതിപക്ഷം ജെപിസി അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ബിബിസിയില്‍ പരിശോധന നടത്തുകയാണെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. വിനാശകാലേ വിപരീത ബുദ്ധി എന്നും അദ്ദേഹം പരിഹസിച്ചു.ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദം നിലനില്‍ക്കുന്നതിനിടെയാണ് ബിബിസിയുടെ ന്യൂഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ അന്വേഷണം നടക്കുന്നത്. 

ഇന്ന് രാവിലെ 11.30ഓടെയാണ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെത്തിയത്.   

മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ഉള്‍പ്പടെ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നടക്കുന്നത് സര്‍വേയാണെന്നും പരിശോധനയല്ലെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ജീവനക്കാരുടെ ഫോണുകള്‍ തിരികെ നല്‍കുമെന്നും ഇവര്‍ പറഞ്ഞു.ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് ബിബിസി ഓഫീസില്‍ സര്‍വേ നടത്തുന്നത്. അക്കൗണ്ട് ബുക്ക് ഉള്‍പ്പടെ പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇത് റെയ്ഡ് അല്ലെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

article-image

hfh

You might also like

  • Lulu Exchange
  • Straight Forward

Most Viewed