സമ്പന്നരുടെ പട്ടികയിൽ നിന്നും 24ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് അദാനി
ലോകസമ്പന്നരുടെ പട്ടികയിൽ നിന്നും 24ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അദാനി. യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെയാണ് അദാനി പട്ടികയിൽ പിന്നിലായത്. ഫെബ്രുവരി 14 വരെയുള്ള അദാനിയുടെ ആസ്തി 52.4 ബില്യൺ ഡോളറിലേക്കെത്തി. ഫോർബ്സ് റിയൽ−ടൈം ബില്യണയർ സൂചിക പ്രകാരം, വ്യവസായിയുടെ ആസ്തി 53 ബില്യൺ ഡോളറാണ്.യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിൽ സ്റ്റോക്ക് മാർക്കറ്റ് കൃത്രിമം, കള്ളപ്പണം വെളുപ്പിക്കൽ, അക്കൗണ്ടിംഗ് വഞ്ചന എന്നീ കാരണങ്ങളിൽ കമ്പനിയുടെ മേൽ ആരോപണമുയർത്തിയതോടെയാണ് അദാനി ഗ്രൂപ്പ് പ്രതിസന്ധി നേരിട്ടത്.
അതേസമയം, അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗിന്റെ ആരോപണങ്ങളും റിപ്പോർട്ട് വരുന്നതിന് മുമ്പും ശേഷവും ഗ്രൂപ്പിന്റെ ഓഹരികളിലെ വിപണി പ്രവർത്തനങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെബി (സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ)സുപ്രീം കോടതിയെ അറിയിച്ചു. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്ന് കരുതുന്ന കമ്പനികളെക്കുറിച്ച് ഗവേഷണം നടത്തുന്ന മറ്റ് കമ്പനികൾക്കിടയിൽ ഹിൻഡൻബർഗ് ഒരു ഷോർട്ട് സെല്ലർ റിസർച്ച് കമ്പനിയാണെന്നും സെബി പറഞ്ഞു.
awwrr


