കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്ത് കോൺഗ്രസ് നേതാക്കൾ


കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നേതാക്കൾ വോട്ട് രേഖപ്പെടുത്തി. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും കർണാടകയിലാണ് വോട്ട് ചെയ്തത്. നേരത്തെ അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തിയിരുന്നു.

ബല്ലാരി സംഗനകല്ലുവിലെ ഭാരത് ജോഡോ യാത്രാ ക്യാമ്പ് സൈറ്റിൽ സജ്ജീകരിച്ച പോളിംഗ് ബൂത്തിലാണ് രാഹുൽ ഗാന്ധി വോട്ട് രേഖപ്പെടുത്തയത്. ബംഗളൂരു റൂറൽ എംപി ഡി.കെ സുരേഷിനൊപ്പം രാഹുൽ ഗാന്ധി ക്യൂവിൽ നിൽക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്യുന്ന ചിത്രങ്ങൾ കോൺഗ്രസ് പങ്കുവെച്ചിട്ടുണ്ട്. ക്യാമ്പ് സൈറ്റിൽ പിസിസി പ്രതിനിധികളായ 40 ഓളം സഹയാത്രികരും വോട്ട് രേഖപ്പെടുത്തും. ഖാർഗെ ബെംഗളൂരുവിലെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ എത്തി വോട്ട് ചെയ്തു.

സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറും കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ബെംഗളൂരുവിലെ കെപിസിസി ഓഫീസിൽ വോട്ട് രേഖപ്പെടുത്തി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തും രാജ്യത്തുടനീളമുള്ള സംസ്ഥാന കോൺഗ്രസ് കമ്മിറ്റികളുടെ ഓഫീസുകളിലും തുടരുന്നു. രാവിലെ 10 മുതൽ ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 4 മണി വരെ തുടരും.

article-image

zdgdx

You might also like

  • Lulu Exchange
  • Straight Forward

Most Viewed