ത​മി​ഴ്‌​നാ​ട്ടി​ൽ ‍ന​ര​ബ​ലി​ക്കു ശ്ര​മ​മെ​ന്ന് പ​രാ​തി; പോ​ലീ​സു​കാ​ര​നു​ൾ‍​പ്പെ​ടെ ആ​റു പേ​ർ‍ അ​റ​സ്റ്റി​ൽ


ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​വ​ണ്ണാ​മ​ല​യി​ൽ‍ ന​ര​ബ​ലി​ക്കു ശ്ര​മ​മെ​ന്ന് പ​രാ​തി​യെ​തു​ട​ർ‍​ന്ന് പോ​ലീ​സു​കാ​ര​നു​ൾ‍​പ്പെ​ടെ ആ​റു പേ​ർ‍ അ​റ​സ്റ്റി​ൽ‍. പോ​ലീ​സ് എ​ത്തി വി​ളി​ച്ചി​ട്ടും വാ​തി​ൽ‍ തു​റ​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ‍​ന്ന് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് വാ​തി​ൽ‍ പൊ​ളി​ച്ചാ​ണ് അ​ക​ത്ത് ക​യ​റി​യ​ത്. തി​രു​വ​ണ്ണാ​മ​ല ആ​റ​ണി സ്വ​ദേ​ശി ത​ര​മ​ണി, ഭാ​ര്യ കാ​മാ​ക്ഷി, മ​ക​നും താ​മ്പ​ര​ത്തെ സാ​യു​ധ സേ​ന യൂ​ണി​റ്റി​ലെ പൊ​ലീ​സു​കാ​ര​നു​മാ​യ ഭൂ​പാ​ൽ‍, മ​റ്റൊ​രു മ​ക​ന്‍ ബാ​ലാ​ജി, മ​ക​ൾ‍ ഗോ​മ​തി, മ​ന്ത്ര​വാ​ദി പ്ര​കാ​ശ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൂ​ന്നു ദി​വ​സ​മാ​യി വീ​ട് അ​ട​ച്ചി​ട്ട് പൂ​ജ ന​ട​ത്തി​യ​താ​ണ് നാ​ട്ടു​കാ​രി​ൽ‍ സം​ശ​യം ജ​നി​പ്പി​ച്ച​ത്. വീ​ട്ടി​ൽ‍ നി​ന്ന് ഉ​ച്ച​ത്തി​ലു​ള്ള ക​ര​ച്ചി​ലും മ​റ്റും കേ​ട്ട​തോ​ടെ പോ​ലീ​സി​ൽ‍ പ​രാ​തി ന​ൽ‍​കി. പൂ​ജ മു​ട​ക്കി​യാ​ൽ‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്നു ഇ​വ​ർ‍ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. തു​ട​ർ‍​ന്ന് വീ​ടി​ന്‍റെ ഭി​ത്തി പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി​യ പോ​ലീ​സു​കാ​രെ പൂ​ജ ന​ട​ത്തി​യി​രു​ന്ന ആ​ൾ‍ ആ​ക്ര​മി​ച്ചു. പി​ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ ഇ​യാ​ൾ‍ ക​ടി​ച്ചു പ​രി​ക്കേ​ൽ‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പൂ​ജ ന​ട​ന്ന വീ​ട്ടി​ൽ‍ മൃ​ഗ​ബ​ലി അ​ട​ക്കം ന​ട​ന്ന​തി​ന്‍റെ സൂ​ച​ന പൊ​ലീ​സി​ന് കി​ട്ടി​യി​ട്ടു​ണ്ട്.

article-image

syd

You might also like

  • Lulu Exchange
  • Straight Forward

Most Viewed