തന്റെ പിൻഗാമിയെ നാമനിർദേശം ചെയ്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്


സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് തന്‍റെ പിൻഗാമിയായി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ നാമനിർദേശം ചെയ്ത് ജസ്റ്റിസ് യു.യു ലളിത. സുപ്രീം കോടതിയിൽ നടന്ന ന്യായാധിപന്മാരുടെ യോഗത്തിലാണ് ജസ്റ്റിസ് ലളിത് നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഈ നിർദേശം നൽകിയത്. പുതിയ ചീഫ് ജസ്റ്റിസിനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയയിലെ ആദ്യ നടപടിയാണിത്.

സുപ്രീംകോടതിയുടെ 49ആം ചീഫ് ജസ്റ്റിസായ ലളിത് നവംബർ എട്ടിന് വിരമിക്കും. നടപടികൾ തടസം കൂടാതെ മുന്നേറിയാൽ നവംബർ ഒന്പതിന് ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് സ്ഥാനം ഏറ്റെടുക്കും. 74 ദിവസം മാത്രം സ്ഥാനത്ത് തുടർന്ന ജസ്റ്റിസ് ലളിതിന് പകരമായി എത്തുന്ന ജസ്റ്റിസ് ചന്ദ്രചൂഡിന് 2024 നവംബർ 11 വരെ പദവിയിൽ തുടരാൻ സാധിക്കും.

article-image

hjcfg

You might also like

Most Viewed