പാർട്ടിയുടെ പുതിയ പേരും ചിഹ്നവും സമർപ്പിച്ച് ഉദ്ദവ് താക്കറെ

മുംബൈയിൽ വരാനിരിക്കുന്ന അന്ധേരി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ഉദ്ദവ് താക്കറെ വിഭാഗം മൂന്ന് പേരുകളും ചിഹ്നങ്ങളും ഉൾപ്പെടുന്ന പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ സമർപ്പിച്ചു. മുംബൈയിൽ വരാനിരിക്കുന്ന അന്ധേരി ഉപ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ഉദ്ദവ് താക്കറെ വിഭാഗം മൂന്ന് പേരുകളും ചിഹ്നങ്ങളും ഉൾപ്പെടുന്ന പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമർപ്പിച്ചു. ശിവസേന (ബാലാസാഹേബ് താക്കറെ) എന്നാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും പിന്നീടാണ് ശിവസേന ഉദ്ദവ് ബാലാസാഹേബ് താക്കറെ എന്ന് പേർ മാറ്റിയതെന്നും താക്കറെ വിഭാഗം പറഞ്ഞു.
ഉദ്ദവ് താക്കറെ, ഏക്‌നാഥ് ഷിൻഡെ തർക്കത്തെ തുടർന്ന് ശിവസേന എന്ന പേരും അമ്പും വില്ലും എന്ന പാർട്ടി ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ മരവിപ്പിച്ചിരുന്നു. കൂടാതെ ഇരു വിഭാഗങ്ങളോടും മൂന്ന് പേരുകളും ചിഹ്നങ്ങളും അടങ്ങുന്ന പട്ടിക സമർപ്പിക്കാനും ആവശ്യപ്പെട്ടു. ഇതിൽ നിന്നും ഓരോന്ന് വീതം തെരഞ്ഞെടിപ്പ് കമ്മീഷന്‍ ഇരു വിഭാഗങ്ങൾക്കും നൽകും.
തന്നെ മുഖ്യമന്ത്രിയാക്കി പുതിയ സർക്കാർ രൂപീകരിക്കാൻ ബിജെപിയുമായി ഷിൻഡെ വിഭാഗം സഖ്യം ചേർന്നിരുന്നു. ഇതേ തുടർന്ന് ഷിൻഡെയുടെ വിശ്വസ്തർ പാർട്ടിയിൽ കലാപങ്ങൾ സൃഷ്ടിച്ചു. അതിനെ തുടർന്നാണിപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപടൽ നടത്തിയിരിക്കുന്നത്. പാർട്ടിയിൽ ജനപിന്തുണ ഇല്ലാത്ത ന്യൂനപക്ഷ വിഭാഗമാണ് താക്കറെയുടേതെന്ന് വിമതർ പറയുകയും പാർട്ടിയുടെ മേൽ അവകാശവാദം ഉന്നയിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവ് പ്രകാരം രണ്ട് വിഭാഗങ്ങളും പുതിയ പേരുകളും ചിഹ്നങ്ങളും തിരഞ്ഞെടുക്കണം. ഇരു വിഭാഗങ്ങളുടെയും അവകാശ വാദങ്ങളെ പിന്തുണയ്ക്കുന്നതിനായി രേഖാ തെളിവുകൾ ഒക്ടോബർ എട്ടിനകം ഹാജരാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. താക്കറെ വിഭാഗത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് പട്ടിക സമർപ്പിക്കുന്നതിനുളള സമയപരിധി ഒക്ടോബർ ഏഴ് വരെ നീട്ടിയത്. അന്ധേരി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അമ്പും വില്ലും എന്ന ചിഹ്നം നൽകണമെന്നാവശ്യപ്പെട്ട് ഷിന്‍ഡെ വിഭാഗം ഒകേടോബർ നാലിന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
cgjkgv