ഡൽഹി മദ്യനയ കേസ്: 35 സ്ഥലങ്ങളിൽ ഇഡിയുടെ മിന്നൽ റെയ്ഡ്

ഡൽഹി മദ്യനയക്കേസിൽ 35 പ്രദേശങ്ങളിൽ മിന്നൽ റെയ്ഡ് നടത്തി ഇ.ഡി. ഡൽഹി, പഞ്ചാബ്, ഹൈദരാബാദ്, എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. അതേസമയം, ഇഡിയുടെ റെയ്ഡിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. മനീഷ് സിസോദിയയ്ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥർ 24 മണിക്കൂറും പ്രവർത്തിക്കുന്നുവെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തി.
മദ്യ കുംഭകോണ കേസിൽ ഇതുവരെ 103ലധികം റെയ്ഡുകൾ നടത്തിയിരുന്നു. കേസിൽ, മദ്യ വ്യവസായിയും മദ്യനിർമ്മാണ കമ്പനിയായ ഇൻഡോ സ്പിരിറ്റിന്റെ മാനേജിംഗ് ഡയറക്ടറുമായ സമീർ മഹേന്ദ്രുവിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി എക്‌സൈസ് നയം 2021−22 നടപ്പാക്കിയതിലെ ക്രമക്കേടുകളെ കുറിച്ച് സിബിഐ അന്വേഷണത്തിന് ലഫ്റ്റനെന്റ് ഗവർണർ ശുപാർശ ചെയ്തതിന് പിന്നാലെയാണ് മദ്യ കുംഭകോണം ഉയർന്നുവന്നത്.
dudu