ഇന്ന് ഭൗമ മണിക്കൂർ


നമ്മുടെ ഭാവിയെ രൂപപ്പെടുത്തുക എന്ന മുദ്രാവാക്യവുമായി ഈ വർഷത്തെ ഭൗമ മണിക്കൂർ ആഗോള അടിസ്ഥാനത്തിൽ മാർച്ച് 26 ശനിയാഴ്ച(ഇന്ന് നടത്തും). ഇതിന്‍റെ ഭാഗമായി  ഇന്ന് രാത്രി എട്ടര മുതൽ ഒമ്പതര വരെ വിളക്കുകൾ അണച്ച് ഭൗമ മണിക്കൂർ ആചരിക്കും. 

കഴിഞ്ഞ വർഷത്തെ ഭൗമ മണിക്കൂർ ആഘോഷം എല്ലാ റെക്കോഡുകളും തകർക്കുന്നതായിരുന്നു. കഴിഞ്ഞ മാർച്ച് 27ന് നടന്ന ഭൗമ മണിക്കൂർ ആചരണത്തിൽ 192 രാജ്യങ്ങളാണ് പങ്കെടുത്തത്. 42 രാജ്യങ്ങളിൽ ട്വിറ്ററിലും മറ്റും ഹാഷ്ടാഗ്  ട്രെൻഡായിരുന്നു. ടിക് ടോക്കിൽ 1.2 ശതകോടി കാഴ്ചക്കാരാണുണ്ടായിരുന്നത്. പ്രകൃതിക്കും കാലാവസ്ഥ പ്രതിസന്ധിക്കുമെതിരെ ജനശ്രദ്ധ തിരിക്കാൻ ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി, പോപ് അടക്കം നിരവധി പ്രമുഖർ കഴിഞ്ഞ വർഷം പങ്കെടുത്തു. കഴിഞ്ഞ വർഷം ഭൗമ മണിക്കൂറിന്റെ ഭാഗമായി പുറത്തിറക്കിയ വിഡിയോ 24 മണിക്കൂറിനുള്ളിൽ 2.4 ദശലക്ഷം പേരാണ് കണ്ടത്. ഭാവി തലമുറക്കായി ഭൂമിയെ കരുതിവെക്കാനുള്ള ഈ ശ്രമത്തിന് ലോകരജ്യങ്ങളിലെ ജനങ്ങൾ പങ്കാളികളായിരുന്നു. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ വർഷം പല രാജ്യങ്ങളും വൈവിധ്യമാർന്ന പരിപാടികളും സംഘടിപ്പിച്ചിരുന്നു. പുകമലിനീകരണമില്ലാത്ത 2050 എന്ന കാമ്പയിനാണ് സിംഗപ്പൂർ നടത്തിയത്. ഫിലിപ്പീൻസിൽ നാലു മണിക്കൂർ ദൈർഘ്യമുള്ള ഫിലിം പ്രദർശനം നടത്തിയിരുന്നു. 

2007ൽ സിഡ്നിയിലാണ് ആദ്യമായി ഭൂമിയെ ഭാവി തലമുറക്കായി കാത്തുവെക്കുക എന്ന മുദ്രാവാക്യവുമായി ഭൗമ മണിക്കൂർ ആചരിച്ചത്. പിന്നീട് പതിയെ ഇത് ലോക രാജ്യങ്ങൾ ഏറ്റെടുക്കുകയായിരുന്നു. 

You might also like

Most Viewed