സ്ത്രീ വിരുദ്ധ പരാമർശം; നടൻ വിനായകനെതിരെ ദേശീയ വനിത കമീഷനിൽ പരാതി
നടൻ വിനായകന്‍റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്കെതിരെ ഒ.ബി.സി മോർച്ച ദേശീയ വനിത കമീഷനിൽ പരാതി നൽകി.
ഒ.ബി.സി മോർച്ച ജില്ല പ്രസിഡന്‍റ് തൃപ്പലവൂർ വിപിൻ ആണ് പരാതി നൽകിയത്. ‘ഒരുത്തി’ സിനിമയുടെ പ്രമോഷനുവേണ്ടി നടത്തിയ വാർത്തസമ്മേളനത്തിലാണ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്.
വിനായകന്‍റെ പ്രതികരണത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച് സംസാരിച്ചതിൽ വിനായകൻ ഫേസ്ബുക്കിലൂടെ ക്ഷമ ചോദിച്ചിരുന്നു.