രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ഗ്ലോബൽ തിക്കോടിയൻസ് ഫോറം ബഹ്‌റൈൻ ചാപ്റ്റർ ബ്ലഡ് ഡോണേഴ്സ് കേരളബഹ്‌റൈൻ ചാപ്റ്ററുമായി ചേർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 125 പേർ രക്തം ദാനം ചെയ്തു. ജിടിഎഫ് ബഹ്‌റൈൻ പ്രസിഡണ്ട് മജീദ് തണലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐ. സി. ആർ. എഫ് ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ബിഡികെ ചെയർമാൻ കെ. ടി. സലിം, പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ഐമാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, എഴുത്തുകാരി ഡോ: ഷെമിലി പി ജോൺ, സാമൂഹിക പ്രവർത്തകൻ അഷ്‌കർ പൂഴിത്തല, ജിടിഎഫ് ഗ്ലോബൽ ചെയർമാൻ രാധാകൃഷ്ണൻ. എ കെ, ഗ്ലോബൽ ജനറൽ സെക്രട്ടറി അഫ്സൽ തിക്കോടി എന്നിവർ സംസാരിച്ചു. ജിടിഎഫ് ബഹ്‌റൈൻ ജനറൽ സെക്രട്ടറി കളത്തൽ ഗഫൂർ സ്വാഗതവും , ബിഡികെ ലേഡീസ് വിങ് കൺവീനർ ശ്രീജ ശ്രീധർ നന്ദിയും പറഞ്ഞു. നാല്പത്തിരണ്ടാമത്തെ രക്തദാനം നിർവഹിച്ച ബിഡികെ പ്രെസിഡന്റ് ഗംഗൻ തൃക്കരിപ്പൂരിനേയും, മുപ്പതാമത് രക്തദാനം ചെയ്ത വൈസ് പ്രെസിഡന്റ് സിജോ ജോസിനെയും ക്യാമ്പിൽ അനുമോദിച്ചു.

article-image

ബിഡികെ ജനറൽ സെക്രട്ടറി റോജി ജോൺ, ജോയിന്റ് സെക്രട്ടറി അശ്വിൻ , ലേഡീസ് വിങ് കൺവീനർ രേഷ്മ ഗിരീഷ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അസീസ് പള്ളം, സലീന റാഫി, വിനീത വിജയൻ, അംഗങ്ങളായ നിതിൻ, ഫാത്തിമ ജിടിഎഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ, ഗോപി പി കെ, ജസീർഅഹ്മദ്, ബിജു എൻ, ഷംസു നടമ്മൽ , റശ്മിൽ , ജലീൽ പി കെ, മുഹമ്മദ്‌ അലി , ഷംസു (ഇച്ചു) , ജാബിർ തിക്കോടി , സിറാജ് മാക്കണ്ടി , വിശ്വാസ് , ജിടിഎഫ് ലേഡീസ് വിംങ്ങ് അംഗങ്ങളായ ജെസ്സി ജലീൽ,രഞ്ജി സത്യൻ, നദീറ മുനീർ എന്നിവർ ബ്ലഡ് ഡൊണേഷൻ ക്യാമ്പിന് നേതൃത്വം നൽകി.

You might also like

Most Viewed