ഇന്ത്യയിൽ പുതുതായി 7,189 പേർക്ക് കൂടി കോവിഡ്

ന്യൂഡൽഹി: രാജ്യത്ത് 7,189 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,286 പേർ രോഗമുക്തരാകുകയും 387 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിലവിൽ 77,032 സജീവ കേസുകൾ രാജ്യത്തുണ്ട്. ആകെ മരണസംഖ്യ 4,79,520 ആയി ഉയർന്നു.