ബ്രിട്ടനിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 122,186 പേർക്ക്

ലണ്ടൻ: ഒമിക്രോൺ ആശങ്ക ഉയരുന്നതിനിടെ ബ്രിട്ടണിൽ കോവിഡ് കേസുകളിൽ റിക്കാർഡ് വർദ്ധന. വെള്ളിയാഴ്ച മാത്രം 122,186 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഇത് 119,789 ആയിരുന്നു. 28 ദിവസത്തിനുള്ളിൽ 137 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഒമിക്രോണിന്‍റെ വ്യാപന ശേഷി മറ്റു വൈറസ് വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇത് ശരിവെയ്ക്കുന്നതാണ് നിലവിലെ രോഗവ്യാപനം. ലോകത്ത് ഒമിക്രോണ്‍ ബാധിച്ചുള്ള ആദ്യ മരണവും ബ്രിട്ടണിലാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ലോകത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ളതും ബ്രിട്ടണിലാണ്.