രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാൻ ആരുടെ കാല് പിടിക്കാനും തയാറാണെന്ന് സുരേഷ് ഗോപി എംപി


ആലപ്പുഴ

രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാൻ ആരുടെ കാല് പിടിക്കാനും തയാറാണെന്ന് സുരേഷ് ഗോപി എംപി. ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍റെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ കൊലപാതകവും, അതിന് എന്ത് മതമായാലും എന്ത് രാഷ്ട്രീയമായാലും ഒരു പ്രദേശത്തിന്‍റെ സമാധാനം തകർക്കുന്നത് ഒരു രാജ്യത്തിന്‍റെ വളർച്ചയെയാണ് ബാധിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.  

വളർന്നു വരുന്ന കുഞ്ഞുങ്ങൾ, അവരുടെ മനോനില, നഷ്ടപ്പെട്ടവരുടെ ആൾക്കാരുടെ കുഞ്ഞുങ്ങൾ മാത്രമല്ല സമൂഹത്തിലെ കുഞ്ഞുങ്ങളുടെ മനസിൽ കളങ്കമായി അവരെ ഒരു മോശപ്പെട്ട സംസ്കാരത്തിലേക്ക് വലിച്ചിഴക്കുന്ന തരത്തിലുള്ളതാണ് ഇത്തരം കൊലപാതകങ്ങളെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

You might also like

Most Viewed