ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 415 ഒമിക്രോൺ കേസുകൾ; 115 പേർ രോഗമുക്തർ

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 415 പേർക്ക് ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിൽ 115 പേർ രോഗമുക്തരായെന്നും കേന്ദ്രസർക്കാർ അറിയിച്ചു. 108 ഒമിക്രോൺ കേസുകളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്.
ഡൽഹി(79), ഗുജറാത്ത്(43), തെലുങ്കാന(38), കേരളം(37), തമിഴ്‌നാട് (34) എന്നിങ്ങനെ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങള്‍ കനത്ത നിരീക്ഷണത്തിലാണ്. അതേസമയം, വടക്ക്−കിഴക്കൻ സംസ്ഥാനങ്ങളിൽ ഇതുവരെയും ഒമക്രോൺ റിപ്പോർട്ട് ചെയ്തിട്ടില്ല.