ആസാമിൽ‍ ഓട്ടോ റിക്ഷയും ട്രക്കും കൂട്ടിയിടിച്ച് പത്ത് മരണം


ദിസ്പുർ: ആസാമിൽ‍ ഓട്ടോ റിക്ഷയും ട്രക്കും കൂട്ടിയിടിച്ച് പത്ത് മരണം. കരിംഗഞ്ചിലാണ് സംഭവം. ഛട് പൂജ കഴിഞ്ഞു മടങ്ങിയവർ‍ സഞ്ചരിച്ച ഓട്ടോയാണ് അപകടത്തിൽ‍പ്പെട്ടത്. അപകടത്തിൽ‍ മരിച്ചത് ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. എതിർ‍ദിശയിൽ‍ നിന്നും വന്ന ട്രക്ക് നിയന്ത്രണം നഷ്ടമായി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഒന്‍പത് പേർ‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഒരാൾ‍ ആശുപത്രിയിൽ‍ വച്ചാണ് മരിച്ചത്.  

അപകടമുണ്ടായതിനു പിന്നാലെ ട്രക്ക് ഡ്രൈവർ ഓടി രക്ഷപെട്ടു. ഇയാളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയെന്ന് പോലീസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed