നാവികസേനയുടെ പുതിയ മേധാവിയായി ആർ ഹരികുമാർ


ന്യൂഡൽഹി: നാവികസേനയുടെ പുതിയ മേധാവിയായി ആർ ഹരികുമാർ മലയാളിയായ ചീഫ്‌ വൈസ്‌ അഡ്‌മിറൽ ആർ ഹരികുമാർ നാവികസേനയുടെ പുതിയ മേധാവിയാകും. നിലവിലെ മേധാവി കരംബിർ സിങ്‌ വിരമിക്കുന്ന ഒഴിവിലാണ്‌ നിയമനം.30ന്‌ ചുമതലയേൽക്കും. തിരുവനന്തപുരം നന്ദൻകോട് സ്വദേശിയായ അന്പത്തൊന്പതുകാരൻ നിലവിൽ വെസ്‌റ്റേൺ നേവൽ കമാൻഡ്‌ മേധാവിയാണ്‌.

1983 ജനുവരി ഒന്നിന്‌ നാഷണൽ ഡിഫൻസ്‌ അക്കാദമിയിൽനിന്ന്‌ പഠിച്ചിറങ്ങി. 39 വർഷത്തിനിടയിൽ ഐഎൻഎസ്‌ വിരാട്‌, ഐഎൻഎസ്‌ നിഷാങ്ക്‌ ഉൾപ്പെടെ അഞ്ച്‌ പടക്കപ്പലുകളുടെ തലവനായി. വിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, പരം വിശിഷ്ട സേവാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്‌. ഭാര്യ: കലാനായർ, മകൾ: അഞ്ജനാ നായർ.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed