നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളി ഉൾപ്പടെ മൂന്ന് പേർക്ക് ഒന്നാം റാങ്ക്


ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ്−യുജി) ഫലം ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) പ്രഖ്യാപിച്ചു. മൃണാൾ കുട്ടേരി, തൻമയ് ഗുപ്ത, മലയാളിയായ കാർത്തിക ജി നായർ എന്നിവർ മുഴുവൻ മാർക്കും നേടി ഒന്നാംറാങ്ക് കരസ്ഥമാക്കി.

ഒന്നാം റാങ്ക് നേടിയ മൂന്ന് വിദ്യാർത്ഥികളും മുഴുവൻ മാർക്കായ 720ൽ 720ഉം നേടിയവരാണ്. കാർത്തിക ജി നായരാണ് പെൺകുട്ടികളിൽ ഒന്നാം റാങ്ക്. മലയാളിയായ കാർത്തിക മുംബൈയിൽ ആണ് സ്ഥിരതാമസം. മൃണാൾ ആഗ്ര സ്വദേശിയും തൻമയ് ഗുപ്ത ദില്ലി സ്വദേശിയുമാണ്.  കേരളത്തിൽ നിന്നുള്ള ഗൗരിശങ്കർ എസ് 17ആം റാങ്ക് നേടി. ആകെ 8,70,081 പേരാണ് യോഗ്യത നേടിയത്. സെപ്റ്റംബർ 12 നാണ് നീറ്റ് പരീക്ഷ നടന്നത്. രാജ്യത്തെ 202 നഗരങ്ങളിലെ 3,858 കേന്ദ്രങ്ങളിലായി 16,14,777 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed