ഉത്തരാഖണ്ഡിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 മരണം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ഡെറാഡൂൺ ജില്ലയിലെ ബുൽഹാദ്−ബൈല റോഡിലാണ് സംഭവം. പോലീസും ഗ്രാമീണരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ടെഹ്റാടണിലെ ബൈലയിൽ നിന്ന് വികാസ് നഗറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.