സവർക്കറുടേയും സുഷമ സ്വരാജിന്‍റെയും പേരിൽ കോളേജുകൾ ആരംഭിക്കാനൊരുങ്ങി ഡൽഹി സർവകലാശാല


ന്യൂഡൽഹി: വി.ഡി. സവർക്കറുടേയും മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്‍റെയും പേരിൽ കോളജുകൾ ആരംഭിക്കാനൊരുങ്ങി ഡൽഹി സർവകലാശാല. വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിലാണ് ഈ തീരുമാനമെടുത്തത്. 

സ്വാമി വിവേകാനന്ദൻ, സർദാർ പട്ടേൽ, മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയി, അരുൺ ജയ്റ്റ്ലി തുടങ്ങിയവരുടെ പേരും ഭാവിയിൽ തുടങ്ങുന്ന കോളേജുകൾക്കു നൽകുമെന്നും വൈസ് ചാൻസലർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed