ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു


മനാമ

ബഹ്റൈനിലെ പ്രവാസി ഇന്ത്യക്കാരുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി എല്ലാ മാസവും ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപ്പൺഹൗസ് ഇന്നലെ നടന്നു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിൽ നടന്ന ഓപ്പൺ ഹൗസിൽ വിവിധ തൊഴിൽ പ്രശ്നങ്ങൾക്കുള്ള പരിഹാര നിർദേശങ്ങളും നൽകി.  ഇതോടൊപ്പം ഇന്ത്യയും ബഹ്റൈനും തമ്മിൽ നയതന്ത്രബന്ധം ആരംഭിച്ചതിെൻറ സുവർണ ജൂബിലിയോടനുബന്ധിച്ച് ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചതിന് ബഹ്റൈൻ അധികൃതർക്ക് ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ നന്ദി പറഞ്ഞു.  ദീർഘകാലമായി നിലനിന്നിരുന്ന ചില കേസുകൾ പരിഹരിക്കാൻ ആയതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.  അശോകൻ ആശാരി, സായിറാം സാപ, ഗംഗാധർ പശികം, അവ്വമ്മ എന്നിവരുടെ കേസുകൾക്കാണ് പരിഹാരമായത്. ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്തതായും ഇന്ത്യൻ സ്ഥാനപതി അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed