ഫ്രാൻസിസ് മാർപാപ്പ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചെന്ന് വിദേശകാര്യമന്ത്രാലയം. പത്രക്കുറിപ്പിലാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. തനിക്കുള്ള ക്ഷണം നരേന്ദ്ര മോദിയുടെ വലിയ ഉപഹാരമാണെന്ന് മാർപാപ്പ പറഞ്ഞതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യാ സന്ദർശനത്തെ വളരെ താൽപര്യത്തോടെ ഉറ്റുനോക്കുന്നതായും അദ്ദേഹം പറഞ്ഞു.
രണ്ടു പതിറ്റാണ്ടിലേറെ കാലത്തിനു ശേഷമുള്ള മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം വിവിധ മതസമൂഹങ്ങൾ തമ്മിലുള്ള ഇഴയടുപ്പത്തിനും ലോകസമാധാന ത്തിനും ചരിത്ര നേട്ടമാകുമെന്നാണു പ്രതീക്ഷ. അടുത്ത വർഷം എപ്പോൾ വേണമെങ്കിലും മാർപാപ്പയുടെ സന്ദർശനം ഉണ്ടാകാമെന്നാണു സൂചന. ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം അടുത്ത വർഷം യാഥാർത്ഥ്യമായേക്കും.