ഡൽഹിയിലെ എല്ലാ സ്‌കൂളുകളും തിങ്കളാഴ്ച തുറക്കും

ന്യുഡൽഹി: ഡൽഹിയിൽ എല്ലാ സ്‌കൂളുകളും തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കാൻ തീരുമാനം. എല്ലാ വിദ്യാർത്ഥികൾക്കും ഓഫ്‌ലൈൻ ക്ലാസുകൾ തിങ്കളാഴ്ച പുനരാരംഭിക്കും. ഹാജർ 50 ശതമാനത്തിൽ കൂടാതെയായിരിക്കും ക്ലാസ്. ഓൺലൈൻ ക്ലാസും പതിവുപോലെ തുടരുമെന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞൂ.
കുട്ടികൾ നേരിട്ട് സ്‌കൂളിലെത്തണമെന്ന് നിർബന്ധമില്ല. കുട്ടികൾ സ്‌കൂളിലെത്താൻ രക്ഷിതാക്കളെ നിർബന്ധിക്കേണ്ടതുമില്ല. സ്‌കൂൾ ജീവനക്കാർ മുഴുവൻ വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
കോവിഡ് ലോക്ഡൗണിനെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ചിലാണ് സ്‌കൂളുകൾ അടച്ചത്. നിലവിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് നടക്കുന്നത്.