താലിബാന് മാനുഷികമായ പിന്തുണ ഉറപ്പ് നൽകി ചൈന

ദോഹ: ചൈനീസ് വിദേശകാര്യ മന്ത്രി താലിബാൻ പ്രതിനിധികളുമായി ദോഹയിൽ ചർച്ച നടത്തി. ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി, താലിബാൻ ഉപപ്രധാനമന്തി മുല്ല അബ്ദുൽ ഗനി ബറാദർ എന്നിവരാണ് ദോഹയിൽ ചർച്ച നടത്തിയത്.
ചർച്ചയിൽ അഫ്ഗാന് മാനുഷികമായ പിന്തുണയും സഹായവും ചൈന ഉറപ്പു നൽകി. അഫ്ഗാന് മാനുഷികമായ സഹായം തുടരാനുള്ള സന്നദ്ധത ചർച്ചയിൽ ചൈന പ്രകടിപ്പിച്ചു. ഭീകര സംഘങ്ങളുടെ പ്രവർത്തനം താലിബാൻ തടയുമെന്നാണ് പ്രതീക്ഷയെന്ന് ചൈന വ്യക്തമാക്കി.
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്നും ചൈന ആഹ്വാനം ചെയ്തു. ചൈനക്കെതിരെ അഫ്ഗാന്‍റെ മണ്ണ് ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്ന് താലിബാൻ ഉറപ്പു നൽകി.