ഇന്ത്യയിൽ 24 മണിക്കൂറിനിടെ 15,981 പേർക്ക് കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,981 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,40,53,573 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 17,861 പേർ കോവിഡിൽനിന്നും മുക്തി നേടി. 166 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,51,980 ആയി ഉയർന്നു. 

നിലവിൽ 2,01,632 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 3,33,99,961 പേരാണ് കോവിഡിൽനിന്നും മുക്തി നേടിയത്. രാജ്യത്ത് 8,36,118 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വാക്സിൻ നൽകിയത്. ഇതുവരെ 97,23,77,045 പേർക്ക് വാക്സിൻ നൽകി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed