ജയിലിൽ കഴിയുന്ന ആര്യൻ ഖാന് 4500 രൂപ മണി ഓർഡർ അയച്ച് ഷാരൂഖ്


മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്നു വേട്ടയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ആര്യൻ ഖാന് മണി ഓർഡർ അയച്ച് കുടുംബം. മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യന്റെ പേരിൽ ഒക്ടോബർ 11ന് 4,500 രൂപ എത്തിയെന്ന് ജയിൽ സൂപ്രണ്ട് നിതിന് വായ്ചൽ വ്യക്തമാക്കി. ജയിൽ കാന്റീനിൽ നിന്ന് ഭക്ഷണം വാങ്ങാനും മറ്റും ഈ പണം ചെലവഴിക്കാം. ജയിൽ നിയമമനുസരിച്ച് തടവുകാർക്ക് ജയിലിനുള്ളിലെ ചെലവുകൾക്കായി പരമാവധി 4,500 രൂപ പുറത്ത് നിന്ന് സ്വീകരിക്കാം.

കോവിഡ് പ്രോട്ടോക്കോൾ മൂലം സന്ദർശകരെ ജയിലിലേക്ക് അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിൽ തടവുകാർക്ക് ആഴ്ചയിൽ രണ്ടു വട്ടം വീഡിയോ കോൾ വഴി കുടുംബാംഗങ്ങളുമായി സംസാരിക്കാം. ആര്യന് ഖാന് മാതാപിതാക്കളുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. ക്വാറന്റീന് കാലാവധി പൂർത്തിയായതോടെ ആര്യന് ഖാനെ സാധാരണ സെല്ലിലേക്ക് മാറ്റിയിരിക്കുകയാണ്. നന്പർ 956 ആണ് ആര്യന് ജയിലിൽ അനുവദിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed