മുംബൈയിലെ ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി: ലഹരിമരുന്ന് വിതരണക്കാരൻ അറസ്റ്റിൽ


മുംബൈ: മുംബൈയിലെ ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിന് പിന്നാലെ നടന്ന വ്യാപക പരിശോധനയിൽ ലഹരിമരുന്ന് വിതരണക്കാരൻ അറസ്റ്റിൽ. ബാന്ദ്ര, അന്ധേരി, ലോഖണ്ഡ്‌വാല എന്നിവിടങ്ങളിൽ‍ നാർകോട്ടിക് കൺട്രോൾ ബ്യൂറോ(എൻസിബി) നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കപ്പലിലെ പാർട്ടിലേക്ക് ലഹരിമരുന്ന് എത്തിച്ച് നൽകിയതും ഇയാളാണെന്നാണ് സംശയിക്കുന്നത്. 

ഇയാൾക്കൊപ്പം ഇരുത്തി ആര്യനെയും കേസിൽ അറസ്റ്റിലായ മറ്റുള്ളവരെയും ചോദ്യം ചെയ്യുകയാണ്. അതേസമയം, ആര്യന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി നീട്ടി കിട്ടാൻ എൻസിബി അപേക്ഷ നൽകിയേക്കും. കൂടാതെ ആര്യൻ ഖാനും മറ്റ് പ്രതികളും ഇന്ന് ജാമ്യ ഹർജി സമർപ്പിക്കും.

You might also like

Most Viewed