കർഷകർ കാറിടിച്ചു മരിച്ച സംഭവം; കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനെതിരെ കൊലക്കുറ്റത്തിന് കേസ്


ലക്നോ: ഉത്തർപ്രദേശിലെ ലംഖിപുരിൽ കർഷകർ കാറിടിച്ചു മരിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്കെതിരെ ഉത്തർപ്രദേശ് പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. എഫ്ഐആറിൽ 14 പേരുടെ പേരുണ്ട്. ലഖിംപുർ ഖേരിയിൽ പ്രതിഷേധിക്കുന്ന കർഷകർക്കിടയിലേക്കു കാറുകൾ ഇടിച്ചുകയറിയതിനെ തുടർന്ന് നാൽ പേർ മരിച്ചിരുന്നു. തുടർന്ന് ഈ കാറുകൾ കത്തിച്ചതിനെ തുടർന്ന് നാലു പേരും കൊല്ലപ്പെട്ടിരുന്നു. കാറുകളിലൊന്ന് ഓടിച്ചിരുന്നത് ആശിഷ് മിശ്രയാണെന്നാണ് കർഷകരുടെ ആരോപണം. 

അതേസമയം, ലംഖിപുരിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തു. യുപി പോലീസ് പ്രിയങ്കയെ അറസ്റ്റു ചെയ്തതെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് ഘടകമാണ് അറിയിച്ചത്. നേരത്തെ യുപിയിൽ പ്രിയങ്ക ഗാന്ധി അറസ്റ്റിലായെന്ന് യൂത്ത് കോൺ‍ഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി.ശ്രീനിവാസും ട്വീറ്റ് ചെയ്തിരുന്നു. പ്രിയങ്കയെ സീതാപൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും കോണ്‍ഗ്രസ് അറിയിച്ചു. അതേസമയം പ്രിയങ്കയുടെ അറസ്റ്റ് യുപി പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

You might also like

Most Viewed