കോൺഗ്രസ് വിട്ട അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു

ന്യൂഡൽഹി: കോൺഗ്രസ് വിട്ട പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പുതിയ പാർട്ടി രൂപവത്കരിക്കുന്നു. പഞ്ചാബ് വികാസ് പാർട്ടി എന്നാകും അമരീന്ദറിന്റെ പുതിയ പാർട്ടിയുടെ പേരെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ്. റിപ്പോർട്ട് ചെയ്തു.
പുതിയ പാർട്ടിയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട്, തനിക്ക് അടുപ്പമുള്ള നേതാക്കളുടെ യോഗം വരുംദിവസങ്ങളിൽ അമരീന്ദർ വിളിച്ചു ചേർക്കും. നവ്ജോത് സിങ് സിദ്ദു വിരുദ്ധപക്ഷത്തുള്ള എല്ലാ നേതാക്കളും യോഗത്തിൽ പങ്കെടുത്തേക്കും.