കനയ്യകുമാറും ജിഗ്‌നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നു


ന്യൂഡൽഹി: ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്‍റും യുവ സിപിഐ നേതാവുമായ കനയ്യകുമാറും ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയും കോൺഗ്രസിൽ. ചൊവ്വാഴ്ച വൈകുന്നേരം എഐസിസി ആസ്ഥാനത്തു നടന്ന ചടങ്ങിൽ രാഹുൽഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഇരുനേതാക്കളും കോൺഗ്രസ് പാർട്ടിയുടെ ഭാഗമായത്. ബിഹാർ സ്വദേശി‍യാണു കനയ്യകുമാർ 2019 തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐയിൽ ചേർന്നിരുന്നു. 

ബിഹാറിലെ ബഗുസാരിയയിൽ ബിജെപിയുടെ ഗിരിരാജ് സിംഗിനെതിരെ മത്സരിക്കുകയും ചെയ്തു. എന്നാൽ വിജയിക്കാനായില്ല.  ഗുജറാത്ത് വഡ്ഗാമിൽനിന്നുള്ള എംഎൽഎയാണ് മേവാനി. 2017ൽ കോൺഗ്രസ് പിന്തുണയോടെയാണ് മേവാനി വിജയിച്ചത്. അടുത്ത വർഷം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ പ്രധാന പ്രചാരണ മുഖങ്ങളിലൊന്നാണ് മേവാനി.

You might also like

Most Viewed