വാളയാർ അണക്കെട്ടിൽ മുങ്ങിപ്പോയ മൂന്ന് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി


പാലക്കാട്: വാളയാർ അണക്കെട്ടിൽ മുങ്ങിപ്പോയ മൂന്ന് വിദ്യാർഥികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ പൂർണേഷ്, ആന്‍റോ, സഞ്ജയ് കൃഷ്ണൻ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ പൂർണേഷിന്‍റെ മൃതദേഹം കണ്ടെത്തിയിരുന്നു. പിന്നാലെ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് അഞ്ചംഗ സുഹൃത്തുക്കളുടെ സംഘം ഡാമിന്‍റെ തമിഴ്നാട് ഭാഗമായ പിച്ചനൂരിൽ കുളിക്കാനിറങ്ങിയത്. സഞ്ജയ് കൃഷ്ണയാണ് ആദ്യം ഒഴുക്കിൽപെട്ടത്. പിന്നാലെ രക്ഷിക്കാനിറങ്ങിയ രണ്ടുപേർ കൂടി മുങ്ങിത്താഴുകയായിരുന്നു. പ്രദേശത്ത് മണലെടുത്ത് വലിയ കുഴി രൂപപ്പെട്ടിരുന്നു. കഞ്ചിക്കോട്, പാലക്കാട് എന്നിവടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്കൂബ ടീമും ചേർന്നാണ് സ്ഥലത്ത് തെരച്ചിൽ നടത്തിയിരുന്നത്.

You might also like

Most Viewed