ദൂ​ര​ദ​ർ‍​ശ​ൻ കേ​ര​ള​ത്തി​ലെ 11 റി​ലേ കേ​ന്ദ്ര​ങ്ങ​ൾ‍ പൂ​ട്ടു​ന്നു


ന്യൂഡൽഹി: ദൂരദർ‍ശൻ കേരളത്തിലെ 11 റിലേ കേന്ദ്രങ്ങൾ‍ പൂട്ടുന്നു. ഡിജിറ്റൽ‍ ആകുന്നതിന്‍റെ ഭാഗമായാണ് നീക്കം. ഭൂതല സംപ്രേക്ഷണം ഘട്ടം ഘട്ടമായി അവസാനിപ്പിക്കും. ഇതോടെ, തിരുവനന്തപുരത്തെ ദൂരദർ‍ശന്‍ കേന്ദ്രം മാത്രമാകും ഇനി സംസ്ഥാനത്തുണ്ടാവുക.

കാഞ്ഞങ്ങാട്, കണ്ണൂർ‍, കൊച്ചി, കോഴിക്കോട്, പത്തനംതിട്ട റിലേ സ്റ്റേഷനുകൾ‍ക്ക് ഒക്ടോബർ 31-ഓടെ താഴുവീഴും. അട്ടപ്പാടി, കൽപ്പറ്റ, ഷൊർ‍ണൂർ‍ എന്നിവ ഡിസംബറിലും ഇടുക്കി, മലപ്പുറം, പാലക്കാട് എന്നിവ അടുത്തവർഷം മാർ‍ച്ച് 31-നും പൂട്ടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

You might also like

Most Viewed