ഡൽഹിയിൽ കോടതിക്കുള്ളിൽ വെടിവയ്പ്; മൂന്ന് മരണം


ന്യൂഡൽഹി: ഡൽഹിയിൽ കോടതിക്കുള്ളിലുണ്ടായ വെടിവയ്പ്പിൽ ഗുണ്ടാത്തലവൻ ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു. അക്രമികളായ രണ്ടുപേരെ പോലീസ് വെടിവച്ചു കൊലപ്പെടുത്തി. നിരവധി പേർക്ക് വെടിവയ്പ്പിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. വടക്കൻ ഡൽഹിയിലെ രോഹിണി കോടതി സമുച്ചയത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിന് കാരണം. ഗുണ്ടാത്തലവൻ ജിതേന്ദർ ഗോഗിയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ് വ്യക്തമാക്കി. അക്രമികൾ അഭിഭാഷകരുടെ വേഷത്തിലാണ് കോടതിയിൽ കടന്നത്. തിഹാർ ജയിലിലായിരുന്ന കൊല്ലപ്പെട്ട ഗുണ്ടാനേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് വെടിവയ്പ്പുണ്ടായത്. വലിയ സുരക്ഷാ വീഴ്ചയാണ് കോടതിക്കുള്ളിൽ ഉണ്ടായതെന്ന വിമർശനം ഉയർന്നിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed