ഭ‍ർത്താവിനോട് പിണങ്ങി രണ്ട് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അമ്മ


തമിഴ്നാട് ദിണ്ടിവനത്തിനടുത്ത് സെഞ്ചിയിൽ അമ്മ രണ്ട് വയസുകാരനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കുഞ്ഞിൻ്റെ വായിൽ നിന്ന് രക്തം വരുന്നതടക്കമുള്ള ദൃശ്യം വീഡിയോയിൽ പക‍ർത്തിയത് അമ്മ തുളസി തന്നെയാണ്. ഇവർക്കെതിരെ പൊലീസ് കേസെടുത്തു. ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്നാണ് കുഞ്ഞിനെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. സംഭവത്തിൽ തമിഴ്നാട് സത്യമംഗലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസ് രജിസ്റ്റ‍ർ ചെയ്തതിന് പിന്നാലെ തുളസിയെ അറസ്റ്റ് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed