അഫ്ഗാനിൽ കുടുങ്ങിയ 20 പേരെ തിരികെയെത്തിക്കാൻ യുഎസ് സഹായം തേടി ഇന്ത്യ


ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയവരെ എത്തിക്കാൻ അമേരിക്കയുടെ സഹായം വീണ്ടും തേടി ഇന്ത്യ. ഇനിയുള്ള 20 പേരെ തിരികെ എത്തിക്കാനാണ് നീക്കം. താലിബാൻ വഴിയിൽ തടഞ്ഞതിനെ തുടര്‍ന്ന് 20 ഇന്ത്യക്കാർക്ക് വിമാനത്താവളത്തിൽ എത്താനായിരുന്നില്ല. ഇവരെ തിരികെ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതുവരെ 550 പേരെയാണ് കാബൂളിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാനായത്. ഇതിൽ പകുതി പേർ ഇന്ത്യക്കാരാണ്. അഫ്ഗാനിസഥാനിലെ ഐഎസിൽ ഇന്ത്യക്കാരുണ്ടോയെന്ന് അറിയില്ലെന്നും കേന്ദ്രം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed