ഗ്രീൻ കാറ്റഗറി രാജ്യങ്ങളിൽനിന്ന് ബഹ്റൈനിലെത്തുന്ന കുട്ടികൾക്ക് അഞ്ചു ദിവസത്തെ ക്വാറന്‍റൈന്‍ മതി


ഗ്രീൻ ലിസ്റ്റ് കാറ്റഗറിയിൽപെടുന്ന രാജ്യങ്ങളിൽ നിന്ന് ബഹ്റൈനിലെത്തുന്ന കുട്ടികൾക്ക് ഇനി മുതൽ അഞ്ചുദിവസത്തെ ക്വാറന്‍റൈന്‍ മതിയാകും. എന്നാൽ, ഇന്ത്യയുൾപ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽനിന്ന് വരുന്ന എല്ലാ യാത്രക്കാരും 10 ദിവസത്തെ ക്വാറന്‍റൈന്‍ പൂർത്തിയാക്കണമെന്നും അധിക്യതർ വ്യക്തമാക്കി. പുതിയ നിബന്ധനകൾ സിവിൽ ഏവിയേഷൻ വിഭാഗമാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഈ മാസം 29 മുതൽ അഞ്ചുദിവസത്തെ ക്വാറന്‍റൈന്‍ മതിയാകും. ഇതുവരെ 10 ദിവസത്തെ ക്വാറന്‍റൈനാണ് പ്രാബല്യത്തിലുണ്ടായിരുന്നത്. ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽനിന്ന് വരുന്ന അഞ്ചുവയസ്സിൽ താഴെയുള്ളവർക്ക് പി.സി.ആർ ടെസ്റ്റ് ആവശ്യമില്ലെന്നും അധിക്യതർ വ്യക്തമാക്കി. ആറിനും 12നും ഇടയിൽ പ്രായമുള്ളവർക്ക് നേരത്തേയുള്ളതുപോലെ പി.സി.ആർ ടെസ്റ്റ് നടത്തണം.

You might also like

  • Straight Forward

Most Viewed