മതപരമായ ആചാരങ്ങളെക്കാളും പരമപ്രധാനമാണ് പൗരന്മാരുടെ ആരോഗ്യമെന്ന് സുപ്രീംകോടതി


ന്യൂഡൽഹി: മതപരമായ ആചാരങ്ങളെക്കാളും പരമപ്രധാനമാണ് പൗരന്മാരുടെ ആരോഗ്യമെന്ന് സുപ്രീംകോടതി. കാവടിയാത്ര അനുവദിച്ച ഉത്തർപ്രദേശ്‌ സർക്കാർ നടപടിക്ക് എതിരെ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം പറഞ്ഞത്. കാവടി യാത്ര അനുവദിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകരുതെന്നും യുപി സർക്കാരിനോട് കോടതി നിർദേശിച്ചു. ജസ്റ്റീസുമാരായ റോഹിംഗ്ടൺ നരിമാൻ, ബി.ആർ. ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കാവടി യാത്ര അനുവദിക്കാനുള്ള തീരുമാനം ഉത്തർപ്രദേശ് സർക്കാർ പുനഃപരിശോധിക്കണം. യാത്ര പ്രതീകാത്മകം ആക്കുന്ന കാര്യം പരിഗണിക്കണം എന്നും ഉത്തർപ്രദേശ് സർക്കാരിനോട് കോടതി നിർദേശിച്ചു. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള അവകാശത്തേക്കാളും പ്രധാനപ്പെട്ടതല്ല മതപരമായ ആചാരങ്ങളെന്നും കാവടി യാത്രയ്ക്ക് ഒരു കാരണവശാലും അനുമതി നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

You might also like

Most Viewed