യുപിയിലും രാജസ്ഥാനിലുമായി മിന്നലേറ്റ് 58 മരണം
ലഖ്‌നൗ: യുപിയിലും രാജസ്ഥാനിലുമായി ഒറ്റ ദിവസം ഇടിമിന്നലേറ്റ് 58 പേര്‍ മരിച്ചു. 38 പേര്‍ ഉത്തര്‍പ്രദേശിലും 20 പേര്‍ രാജസ്ഥാനിലുമാണ് മരിച്ചത്. രാജസ്ഥാനില്‍ കനത്ത മഴയെ വകവെക്കാതെ സെല്‍ഫിയെടുക്കാനായി ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയ 11 പേര്‍ ദുരന്തത്തിനിരയായതായി ജയ്പുര്‍ പോലീസ് കമ്മീഷണർ അറിയിച്ചു. കനത്തമഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് ഉത്തര്‍പ്രദേശിലെ 11 ജില്ലകളില്‍ 38 പേര്‍ മരിച്ചു. പ്രയാഗ് രാജില്‍ 14 പേരും കാണ്‍പുര്‍, ദേഹാതില്‍ എന്നിവിടങ്ങളില്‍ അഞ്ചുപേര്‍ വീതവും ഫിറോസാബാദ്, കൗശംഭി എന്നിവിടങ്ങളില്‍ മൂന്നുപേര്‍ വീതവും ഉന്നാവോ, ചിത്രകൂട് എന്നിവടങ്ങളിലായി രണ്ടുപേര്‍ വീതവും ഇടിമിന്നലേറ്റ് മരിച്ചു.
