തമിഴ്നാട്ടിൽ‌ ലോക്ഡൗൺ ഈ മാസം 28 വരെ നീട്ടി


ചെന്നൈ: തമിഴ്നാട് ലോക്ഡൗൺ ഈ മാസം 28 വരെ നീട്ടി. ആരോഗ്യവിദഗ്ധരുടെ നിർദേശത്തെ തുടർന്നാണ് സർക്കാർ ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടിയത്. എന്നാൽ ചില ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിട്ടുണ്ട്. ജില്ലകളെ മൂന്നായി തിരിച്ചാണ് ഇളവുകൾ. കോവിഡ് വ്യാപനം രൂക്ഷമായ 11 ജില്ലകളിൽ നിയന്ത്രണം കർശനമാണ്. ഇളവുകൾ നൽകിയിട്ടില്ല. കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കരൂർ, നാമക്കൽ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മൈയാലാടുദുരൈ തുടങ്ങിയ ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവില്ല. പച്ചക്കറി, പലചരക്ക് തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണം നിലവിലുള്ളത് പോലെ തുടരും. ആവശ്യവസ്തുക്കള്‍ ആളുകള്‍ക്ക് ഫോണിലൂടെ ഓര്‍ഡര്‍ ചെയ്ത് വാങ്ങാനും സൗകര്യമുണ്ട്.

You might also like

Most Viewed