ബഹ്‌റൈനില്‍ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു


മനാമ: ബഹ്‌റൈനില്‍ രണ്ടുമാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ജൂലൈ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെയാണ് ഉച്ചവിശ്രമ നിയമം പ്രബല്യത്തിലുള്ളത്. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് നാല് മണി വരെ തുറസ്സായ സ്ഥലങ്ങളിലെ ജോലികള്‍ വിലക്കിയ ഉത്തരവാണ് തൊഴില്‍, സാമൂഹികക്ഷേമ മന്ത്രാലയം പ്രഖ്യാപിച്ചത്. നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് മൂന്ന് മാസം വരെ തടവുശിക്ഷയോ 500ദിനാര്‍ മുതല്‍ 1,000 ദിനാര്‍ വരെ പിഴയോ ഇവ രണ്ടുമോ ആണ് ശിക്ഷയായി ലഭിക്കുക. സൂര്യാഘാതത്തില്‍ നിന്നും വേനല്‍ക്കാല രോഗങ്ങളില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കാനാണ് ഈ നടപടി.

You might also like

Most Viewed