സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 20,700 കോടി കടന്നു
ന്യൂഡല്‍ഹി: ഇന്ത്യക്കാരായ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സ്വിസ് ബാങ്കുകളിലെ നിക്ഷേപം 2.55 ബില്യണ്‍ സ്വിസ് ഫ്രാങ്ക് (20,700 കോടി രൂപയിലധികം) കടന്നതായി സൂചിപ്പിച്ച് സ്വിറ്റ്‌സര്‍ലാന്‍ഡ് സെന്‍ട്രല്‍ ബാങ്കിന്റെ വാര്‍ഷിക കണക്ക്. ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങളെ കള്ളപ്പണമായി കണക്കാനാവില്ലെന്ന് സ്വിസ് അധികൃതര്‍ പല വേളകളിലും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ നികുതിത്തട്ടിപ്പിനും വെട്ടിപ്പിനുമെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടത്തിന് എല്ലാവിധ പിന്തുണയും സ്വിസ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.
