ഒടുവിൽ ഇന്ത്യയുടെ ഐ.ടി നിയമത്തെ അംഗീകരിക്കാൻ തയ്യാറായി ട്വിറ്റർ


ന്യൂഡൽഹി: ഇന്ത്യയുടെ ഐ.ടി നിയമത്തെ അംഗീകരിക്കാൻ ഒടുവിൽ ട്വിറ്റർ തയ്യാറായി. ഫേസ് ബുക്കും വാട്‌സ് ആപ്പും ഇന്ത്യയുടെ വിവരസാങ്കേതിക നിയമത്തിലെ പുതിയ ചട്ടങ്ങൾ പാലിക്കാൻ തയ്യാറായപ്പോഴും ട്വിറ്റർ കടുംപിടുത്തത്തിലായിരുന്നു. ഇന്ത്യയിൽ പ്രവർത്തിക്കാൻ എല്ലാ നിയമവും പാലിക്കണമെന്നുമുളള വിവര സാങ്കേതിക മന്ത്രാലയത്തിന്റെ നിലപാടിന് മുന്നിൽ ട്വിറ്റർ വഴങ്ങുകയായിരുന്നു. അമേരിക്ക ആസ്ഥാനമായി പ്രവർത്തി ച്ചാലും ഇന്ത്യയിലെ പരാതി കേൾക്കാനും ഇവിടെ തന്നെ തീരുമാനം എടുക്കാനും പ്രത്യേകം ഉദ്യോഗസ്ഥനെ തീരുമാനിക്കണമെന്നുള്ള നിർദ്ദേശമാണ് അംഗീകരിച്ചിരിക്കുന്നത്. നടപടിയുടെ ഭാഗമായി മൂന്ന് ഉദ്യോഗസ്ഥരെ ഇന്ത്യയിലെ പ്രവർത്തിനായി ട്വിറ്റർ തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യൻ ഭരണകൂടത്തിന്റെ എല്ലാ നയങ്ങളോടും യോജിക്കുന്നു. അതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഘട്ടംഘട്ടമായി പൂർത്തിയാക്കും. ഇന്ത്യൻ ഭരണകൂടവുമായി കൃത്യമായ ഇടവേളകളിൽ മാദ്ധ്യമസംബന്ധമായ എല്ലാ വിവരങ്ങളും കൈമാറുമെന്നും പരാതി പരാഹാരം ഇന്ത്യയിൽ തന്നെ നടത്തുമെന്നും ട്വിറ്റർ അറിയിച്ചു.

ഇന്ത്യൻ നിയമകാര്യമന്ത്രാലയം ഉദ്യോഗസ്ഥരുമായിട്ടാണ് ട്വിറ്റർ അധികൃതർ സംസാരിച്ചത്. ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി നിയമിക്കുന്ന ഉദ്യോഗസ്ഥർ മെയ് 26നായിരുന്നു ചുമതലയേൽക്കേണ്ടിയിരുന്നത്. നിലവിൽ ഉദ്യോഗസ്ഥർ ഇന്ത്യക്ക് വെളിയിലിരുന്നാണ് ജോലിചെയ്യുന്നതെന്നും ട്വിറ്റർ അറിയിച്ചു.

You might also like

  • Straight Forward

Most Viewed