സുധ ചന്ദ്രന്റെ അച്ഛനും നടനുമായ കെഡി ചന്ദ്രൻ അന്തരിച്ചു


മുംബൈ: നടിയും നർത്തകിയുമായ സുധാ ചന്ദ്രന്റെ അച്ഛൻ കെഡി ചന്ദ്രൻ മുംബൈയിൽ അന്തരിച്ചു. 84 വയസായിരുന്നു അദ്ദേഹത്തിന്. സിനിമാ നാടക രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട കിഴക്കൂട്ട് മഠം കുടുംബാംഗമാണ്. പാർലെ−ജി ബിസ്‌കറ്റ് പരസ്യത്തിലെ ശ്രദ്ധേയമായ അപ്പൂപ്പൻ കഥാപാത്രത്തിന് ജീവൻ നൽകിയത് ചന്ദ്രനാണ്.

ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മുംബൈ ജുഹൂവിലെ കൃതി കെയർ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. മെയ് പന്ത്രണ്ടിനാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകൾ സുധാ ചന്ദ്രനോടൊപ്പമായിരുന്നു അവസാന നാളുകളിൽ ഉണ്ടായിരുന്നത്. മുംബൈയിലെ പ്രസിദ്ധമായ യു.എസ്.ഐ.എസ്. ലൈബ്രറിയുടെ ചീഫ് ലൈബ്രേറിയനായിരുന്നു ചന്ദ്രൻ.

ജൂനൂൻ (1992), ഹംഹെ രാഹി പ്യാർ കെ (1993), തീസര കോൻ (1994), തേരെ മേരെ സപ്‌നേ (1996), വെൻ വൺ ഫാൾസ് ഇൻ ലവ് (1998), ചൈനാ ഗേറ്റ് (1998), ഹർ ദിൽ ജോ പ്യാർ കരേഖാ (2000), പുകാർ (2000), സഹാറത്ത് (2002), മേം മാധുരി ദീക്ഷിത് ബൻന ചാഹ്തി ഹൂം (2003), കോയി മിൽ ഗയ (2003) എന്നിവയാണ് വേഷമിട്ട പ്രധാന സിനിമകൾ. സ്റ്റാർ ടി.വി സീരിയൽ ഗുൽമോഹറി(1999)ലും അഭിനയിച്ചിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed